പ്രിയ കുടുംബാംഗങ്ങളെ,
ദൈവഹിതമായാൽ നമ്മുടെ കുടുംബയോഗത്തിന്റെ 46-ാമത് വാർഷിക സമ്മേളനം, 2025 ജനുവരി 26-ാം തീയതി ഞായറാഴ്ച ഉച്ചകഴിഞ്ഞ് 1.30 മുതൽ തോട്ടയ്ക്കാട്ടുള്ള കുടുംബയോഗ കെട്ടിടത്തിൽ വച്ച് കുടുംബയോഗം പ്രസിഡൻ്റ് ശ്രീ. ജീമോൻ കെ കുര്യൻ്റെ അദ്ധ്യക്ഷതയിൽ കൂടുന്നതാണ്. വെരി. റവ. ഫാ. കുര്യൻ ഉതുപ്പ് കോർ എപ്പിസ്കോപ്പ, കണ്ണൻതുരുത്തിൽ സമ്മേളനം ഉദ്ഘാടനം ചെയ്യും. സമ്മേളനത്തിലും തുടർന്നുള്ള പരിപാടിയിലും കുടുംബാംഗങ്ങൾ എല്ലാവരും സംബന്ധിക്കണമെന്ന് സവിനയം അഭ്യർത്ഥിക്കുന്നു.
